
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഇന്നും ഒരു ചര്‍ച്ചാ വിഷയം തന്നെയാണ്. യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിക്കുക എന്നത് ഇപ്പോഴും ഇവിടെ തുടര്‍ക്കഥയായി നിലന്നിന്നുപോരുന്നു.
അടുത്തിടെ രോഗികളുടെ ജീവന്‍പോലും അനിശ്ചിതത്വത്തില്‍ ആക്കികൊണ്ട് ജൂനിയര്‍ ഡോക്ടര്‍മാരും,നേഴ്സുമാരും, നേഴ്സിങ് വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒരു കിടമത്സരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അരങ്ങേറുകയുണ്ടായി .
രക്തമെടുപ്പും, കുത്തിവയ്പ്പും തങ്ങളുടെ ജോലിയല്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും. തങ്ങള്‍ക്ക് ജോലിഭാരം കൂടുതലാണ് അതിനാല്‍ എല്ലാം കൂടി ചെയ്യനൊക്കിലെന്നു നേഴ്സുമാരും വാദിച്ചു.എന്തിനേറെ പറയുന്നു ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ പാമ്പു കടിയേറ്റു കൊണ്ടുവന്ന ഒരു സ്ത്രീയെ പ്രാഥമിക ചികിത്സപോലും കിട്ടാതെ മണിക്കുറോളം കിടക്കുകയുണ്ടായി. പാമ്പു കടിയേറ്റ രോഗിക്ക് അടിയന്തിരമായി നല്‍കേണ്ട കുത്തിവയ്പ്പ് നല്കാന്‍ കൂടി ഈ ഡോക്ടര്‍മാരോ നെഴ്സുമാരോ തയ്യാറായില്ല.
ഏതായാലും സമരം മുറുകിയപ്പോള്‍, സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ളവര്‍ മറ്റു സ്വകാര്യ ആശുപത്രികളെ ചികിത്സക്കായി തേടിപ്പോയി. പാവപ്പെട്ട രോഗികള്‍ ഒന്നിനും കഴിയാതെ ഇതിനിടയില്‍ പെടുകയും ചെയ്തു. മനുഷ്യന്റ്യെ ജീവനുപോലും വിലമതിക്കാത്ത എന്ത് എത്തിക്സാണ് ഈ ആതുരസേവകര്‍ തുടര്‍ന്നു പോരുന്നതെന്നന്വേഷിക്കാന്‍ ആവശ്യത്തിനും അനാവശ്യത്തിനും മുറവിളിക്കൂട്ടുന്ന കേരളത്തിലെ ഒരു പാര്‍ട്ടിയും വന്നു കണ്ടതുമില്ല.
മറ്റൊന്നുളത് സ്റ്റാഫ്‌കളുടെ അപര്യാപ്തത മെഡിക്കല്‍ കോളേജുകളുടെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നതാണ്. അറുപത് എണ്പത് രോഗികള്‍ക്ക് ഒരു നേഴ്സിങ് സ്റ്റാഫ് എന്ന നയമാണ് പല മെഡിക്കല്‍ കോളേജുകളും ഇന്നും തുടര്‍ന്നു വരുന്നത്. ചൂണ്ടിക്കാണിയ്ക്കാവുന്ന വേറൊരു വസ്തുത വിദഗ്ദധ ഡോക്ടര്‍മാരുടെ അഭാവമാണ്. ആക്സിഡന്റില്‍ പെടുന്നവരും, ഹൃദയസംബന്ധമായ അസുഖം വരുന്നവരും ആദ്യം ആശ്രയിക്കുന്നത് ഈ മെഡിക്കല്‍ കോളേജുകളെയാണ്. സമയത്തിനു ചികിത്സ ലഭിക്കാത്തതും വിദഗ്ദരുടെ അഭാവവും പലപ്പോഴും ഇവരുടെ മരണത്തിനോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഭാഗം തളര്‍ന്നുപോകുവാനോ ഇടയാക്കി കാണാറുണ്ട്.
ഇതില്‍ നിന്നൊക്കെ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ നിലവാരം മനസിലാക്കാവുന്നതാണ്. പൊതുജനാരോഗ്യം മുന്‍നിറുത്തി കോടികണക്കിന് രൂപ സര്‍കാര്‍ ചിലവക്കുന്നുണ്ട്. എന്നാല്‍ ഇതിന്റ്യെ ഗുണം ജനങ്ങള്ക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ആരും ഉറപ്പാക്കി കാണുന്നുമില്ല. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും എക്സ്‌റെ, സ്കാനിംഗ് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇതുമൂലം പാവപ്പെട്ട രോഗികള്‍ക്ക് ലാബ് പരിശോധനയ്ക്കും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്.
ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആശ്രയകേന്ദ്രമായ ഈ സര്‍കാര്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പൊതുജനങ്ങളും സര്‍ക്കാരും ഒന്നിച്ചുചേര്‍ന്ന് ഇതിനൊരു അന്തിമ പരിഹാരം കണ്ടെത്തിയേ മതിയാകൂ.